കൊൽക്കത്ത ആർജി കർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിക്ക് ജീവപര്യന്തം തടവുശിക്ഷ. പ്രതി സഞ്ജയ് റോയി ജീവിതാന്ത്യം വരെ ജയിലിൽ തുടരണമെന്നും 50000 രൂപ പിഴയൊടുക്കണമെന്നും കോടതി ശിക്ഷാവിധിയിൽ വ്യക്തമാക്കി. പെൺകുട്ടികളുടെ സുരക്ഷ സംസ്ഥാനത്തിൻറെ ഉത്തരവാദിത്വമാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, സർക്കാർ നഷ്ടപരിഹാരമായി 17 ലക്ഷം രൂപ കൊല്ലപ്പെട്ട ഡോക്ടറുടെ കുടുംബത്തിന് നൽകണമെന്നും നിർദ്ദേശിച്ചു. ......
കൊല്ലം: പത്തൊൻപതുകാരിയെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കലിലാണ് സംഭവം. കടയ്ക്കൽ പാട്ടിവളവ് സ്വദേശി ശ്രുതിയാണ് മരിച്ചത്.......
തിരുവനന്തപുരം: പരിശീലിപ്പിച്ചിട്ടും നന്നാവില്ല എന്ന നിലപാടുള്ളവരെ സർവീസിൽ നിന്ന് പിരിച്ചുവിടുമെന്ന് കെഎസ്ആർടിസിയിലെ സിഎൽആർ ജീവനക്കാർക്ക് മുന്നറിയിപ്പുമായി മന്ത്രി കെ ബി ഗണേശ് കുമാർ. ഇത് വൃത്തിയാക്കി സൂക്ഷിക്കേണ്ടത് നിങ്ങളുടെ ജോലിയാണെന്നും അല്ലെങ്കിൽ നിങ്ങൾക്ക് പകരം പുതിയ ആളെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ......
പാറശാല ഷാരോൺ കൊലക്കേസിൽ ഒന്നാംപ്രതി ഗ്രീഷ്മ വധശിക്ഷയ്ക്ക് പുറമേ രണ്ട് ലക്ഷം രൂപ പിഴയൊടുക്കണമെന്നും കോടതി ശിക്ഷാവിധിയിൽ വ്യക്തമാക്കി. കൊലപാതകത്തിന് പുറമെ തട്ടികൊണ്ടുപോകൽ, തെളിവ് നശിപ്പിക്കൽ അടക്കം വിവിധ വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ ഗ്രീഷ്മ ചെയ്തെന്ന് തെളിഞ്ഞെന്നും കോടതി വ്യക്തമാക്കി. ......
പാറശാല ഷാരോൺ രാജ് കൊലക്കേസിൽ തൂക്കുകയർ വിധിക്കുമ്പോൾ ഒന്നാം പ്രതി ഗ്രീഷ്മ കോടതിയിൽ നിന്നത് നിർവികാരയായി. യാതൊരു ഭാവഭേദവുമില്ലാതെയാണ് യുവതി തന്റെ മരണവിധി കേട്ടത്. ......
സർഗ്ഗാത്മക സാഹിത്യ വിവർത്തനത്തിലൂടെ കർണാടകത്തിലും ദേശീയതലത്തിലും ശ്രദ്ധയും പ്രശസ്തിയും നേടിയ മലയാളിയായ എഴുത്തുകാരനാണ് ഇന്നലെ അന്തരിച്ച കെകെജി എന്ന കെ കെ ഗംഗാധരൻ. മലയാള കൃതികൾ കന്നഡത്തിലേക്ക് വിവർത്തനം ചെയ്യുന്ന സപര്യയിലാണ് കഴിഞ്ഞ നാലുദശകത്തിലേറെ കാലമായി അദ്ദേഹം ഏർപ്പെട്ടിരുന്നത്. ......
പാറശാല ഷാരോൺ കൊലക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് വധശിക്ഷ.......
കോഴിക്കോട്: സ്വന്തം കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊന്ന യുവതി ജീവനൊടുക്കാൻ ശ്രമിച്ചു. കണ്ണൂർ തയ്യിൽ സ്വദേശിനി ശരണ്യയാണ് കോഴിക്കോട് ഹോട്ടൽ മുറിയിൽ ആത്മഹത്യക്ക് ശ്രമിച്ചത്. ......
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ കല്ലറ തുറന്ന് പുറത്തെടുത്ത ഗോപൻ്റെ ഹൃദയ വാൽവിൽ രണ്ട് ബ്ലോക്കുണ്ടായിരുന്നെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. പ്രമേഹം ബാധിച്ച് കാലുകളിൽ മുറിവുണ്ടായിരുന്നുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ......
കൊല്ലം: കൊല്ലം സ്വദേശിനിയായ പതിനാറുകാരി പ്രസവിച്ച സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചെന്ന് പൊലീസ്. ആലപ്പുഴയിലെ ഒരു ആശുപത്രിയിലാണ് കൊല്ലം സ്വദേശിനിയായ പെൺകുട്ടി പ്രസവിച്ചത്. ഇതിന് പിന്നാലെ ആശുപത്രി അധികൃതരാണ് വിവരം ചൈൽഡ് വെൽഫെയർ കമ്മിറ്റിയെ അറിയിച്ചത്.
ആശുപത്രിയിൽ നിന്ന് വിവരം ലഭിച്ചതിന് തുടർന്ന് ചൈൽഡ് വെൽഫെയർ കമ്മിറ്റി അന്വേഷണം നടത്തി കുഞ്ഞിനെ ഏറ്റെടുക്കുകയും ചെയ്തു. ......